Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipal Council

Alappuzha

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ-പ്ര​തി​പ​ക്ഷ ക​യ്യാ​ങ്ക​ളി; ചെ​യ​ർ​മാ​നെ മ​ർ​ദി​ച്ചെ​ന്ന് യു​ഡി​എ​ഫ്

കാ​യം​കു​ളം: ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും അ​ര​ങ്ങേ​റി. എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ലി​നെ മ​ർ​ദി​ച്ച​താ​യി യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ചെ​യ​ർ​മാ​നു​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ജു ന​സ​റു​ള്ള, മി​നി അ​ച്ച​ൻ​കു​ഞ്ഞ്, സു​മ​യ്യ മു​ജീ​ബ് എ​ന്നി​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടാം വാ​ർ​ഡി​ലെ അങ്കണവാ​ടി മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ന​ട​ന്ന വാ​ർ​ഡ് വി​ഭ​ജ​ന​മാ​ണ് നി​ല​വി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് ആ​ധാ​രം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അങ്കണവാ​ടി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, വാ​ർ​ഡ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യ​തോ​ടെ ഈ ​പു​തി​യ കെ​ട്ടി​ടം സാ​ങ്കേ​തി​ക​മാ​യി നാ​ല്പ​താം വാ​ർ​ഡി​ലാ​യി.

പ്ര​തി​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡാ​ണ് ര​ണ്ടാം വാ​ർ​ഡ് നാ​ൽ​പ​താം വാ​ർ​ഡ് യു​ഡി​എ​ഫി​ന്‍റേതും. അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് യു​ഡി​എ​ഫ് അം​ഗ​ൻ​വാ​ടി നാ​ല്പ​താം വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.
കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മ​റ്റ് അ​ജ​ണ്ട​ക​ളാ​ണ് ച​ർ​ച്ച​യ്ക്കെ​ടു​ത്തി​രു​ന്ന​തെ​ങ്കി​ലും പ്ര​തി​പ​ക്ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി അങ്ക ണവാ​ടി വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ജ​ണ്ട​യി​ലി​ല്ലാ​ത്ത വി​ഷ​യം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ബ​ഹ​ളം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ചെ​യ​ർ​മാ​ന്‍റെ ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ ബ​ല​മാ​യി പി​ടി​ച്ച് മ​റ്റൊ​രു ഹാ​ളി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ​ഭ ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് വ​ഴി​മാ​റി. വി​വ​ര​മ​റി​ഞ്ഞ് കാ​യം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ പാ​ടു​പെ​ട്ടു.
ഇ​തി​നി​ടെ പു​റ​ത്തു​നി​ന്നു​ള്ള യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​ത് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. പി​ന്നീ​ട് പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും മാ​റ്റി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

District News

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ സ്ഥി​രം​ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​ന​വും യു​ഡി​എ​ഫി​ന് ല​ഭി​ച്ചു.

ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, സു​ബൈ​ദ സെ​യ്തു​മു​ഹ​മ്മ​ദ് (വി​ക​സ​നം), പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ് (ക്ഷേ​മ​കാ​ര്യം), മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍ (ആ​രോ​ഗ്യ​കാ​ര്യം), റം​സി​യ നി​യാ​സ് (വി​ദ്യാ​ഭ്യാ​സം, ക​ലാ -കാ​യി​കം), ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍ (പൊ​തു​മ​രാ​മ​ത്ത്) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. 38 അം​ഗ കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫി​ന് ര​ണ്ടു സ്വ​ത​ന്ത്ര​രു​ടെ​യ​ട​ക്കം 22 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്. ഒ​ന്പ​ത് ബി​ജെ​പി അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്നു. എ​ല്‍​ഡി​എ​ഫി​ന് ആ​റം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.

District News

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ: ജോ​യി വെ​ട്ടി​ക്കു​ഴി ചെയർമാൻ;ലീലാമ്മ ബേബി വൈസ് ചെയർപേഴ്സൺ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നാ​യി ജോ​യി വെ​ട്ടി​ക്കു​ഴി അ​ധി​കാ​ര​മേ​റ്റു. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ ജോ​യി വെ​ട്ടി​ക്കു​ഴി സി​പി​എം​ലെ വി.​ആ​ർ. സ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജോ​യി വെ​ട്ടി​ക്കു​ഴി​ക്ക് 20 വോ​ട്ടു​ക​ളും വി.​ആ​ർ. സ​ജി​ക്ക് 13 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

എ​ൻ​ഡി​എ​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽനി​ന്ന് വി​ട്ടു​നി​ന്നു.ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ പേ​ര് അ​ഡ്വ. കെ.​ജെ. ബെ​ന്നി നി​ർ​ദേ​ശി​ച്ചു. തോ​മ​സ് മൈ​ക്കി​ൾ പി​ന്താ​ങ്ങി.

എ​ൽ​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വി.​ആ​ർ. സ​ജി​യു​ടെ പേ​ര് ബേ​ബി കു​ര്യ​ൻ നി​ർ​ദേ​ശി​ച്ചു. ബി​ന്ദു​ല​ത രാ​ജു പി​ന്താ​ങ്ങി. വ​ര​ണാ​ധി​കാ​രി​യാ​യ ഭൂ​പ​തി​വ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തു​ൽ എ​സ്. നാ​ഥ് ജോ​യി വെ​ട്ടി​ക്കു​ഴി​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നി​ല​വി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജോ​യി വെ​ട്ടി​ക്കു​ഴി ര​ണ്ടാം ത​വ​ണ​യാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

ലീ​ലാ​മ്മ ബേ​ബി ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ലീ​ലാ​മ്മ​യു​ടെ പേ​ര് സ​ജി​മോ​ൾ ഷാ​ജി നി​ർ​ദേ​ശി​ക്കു​ക​യും ഷൈ​നി സ​ണ്ണി പി​ൻ​താ​ങ്ങു​ക​യും ചെ​യ്തു. എ​ൽ​ഡി​എ​ഫി​ൽനി​ന്ന് മ​ത്സ​രി​ച്ച രെ​ജു ബി​ജു​വി​ന്‍റെ പേ​ര് കെ.​പി. സു​മോ​ദ് നി​ർ​ദേ​ശി​ക്കു​ക​യും സി​ജി അ​ജേ​ഷ് പി​ൻ​താ​ങ്ങു​ക​യും ചെ​യ്തു.

വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച സാ​ധ്യ​മാ​ക്കും: ജോ​യി വെ​ട്ടി​ക്കു​ഴി

ക​ട്ട​പ്പ​ന: യുഡിഎ​ഫ് ഭ​ര​ണസ​മി​തി ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങിവ​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കും​മെ​ന്ന് ന​ഗ​ര​സ​ഭാ ധ്യ​നാ​യി ചു​മ​ത​ല​യേ​റ്റ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. ഷെ​ൽ​ട്ട​ർ ഹോ​മി​ന്‍റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും.

ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളും അ​റ്റ​കു​റ്റപ്പണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കും. ക​ട്ട​പ്പ​ന പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചു ബ​ല​പ്പെ​ടു​ത്തും.

ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ക​യാ​ണ്. അ​ത് ല​ഭി​ച്ചാ​ലു​ട​ൻ പു​തി​യ ആ​ശു​പ​ത്രി മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മ​ണം ആ​രം​ഭി​ക്കും. വാ​ഴ​വ​ര​യി​ലെ അ​ർ​ബ​ൻ പിഎ​ച്ച്സിയു​ടെ വി​പു​ലീ​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കും. കേ​ന്ദ്ര ഗ​വ. അ​നു​വ​ദി​ച്ച ഒ​രു കോ​ടി 26 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത മാ​സംത​ന്നെ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.

ക​ല്യാ​ണ​ത്ത​ണ്ടി​ലെ ടൂ​റി​സം പ്രൊ​ജക്​ടിന് ആ​വി​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തി വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. പു​ലി​യ·​ല​യി​ലെ സ്ലോ​ട്ട​ർ ഹൗ​സി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. ഉ​ട​ൻ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ധ്യ​ക്ഷ​ൻ​അ​റി​യി​ച്ചു.

District News

പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്ക് അ​ഭി​മാ​നനേ​ട്ടം

കു​ന്നം​കു​ളം : ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി പ​ടി​യി​റ​ങ്ങാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യി​രി​ക്കെ പ​ദ്ധ​തി നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ചു. 11.44 കോ​ടി വ​ക​യി​രു​ത്തി​യ വി​ക​സ​ന ഫ​ണ്ടി​ൽ 3.82 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​താ​യി എ​ത്തി​യ​ത്.

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ 33.39 ശ​ത​മാ​നം, ര​ണ്ടാ​മ​തു​ള്ള ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 29.18 ശ​ത​മാ​നം, മൂ​ന്നാ​മ​തു​ള്ള നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ 26 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ (25.86%), ചാ​വ​ക്കാ​ട് (23.99%) ന​ഗ​ര​സ​ഭ​ക​ളാ​ണ് കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യ്ക്ക് പി​റ​കി​ലു​ള്ള​ത്. മെ​യിന്‍റന​ൻ​സ് ഗ്രാൻഡ് ഇ​ന​ത്തി​ലും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ത​ന്നെ​യാ​ണ് മു​ന്നി​ലു​ള്ള​ത്.

ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ക​ഴി​ഞ്ഞ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ പ്ര​ധാ​ന​ഹാ​ള്‍ തു​റ​ന്നു​കൊ​ടു​ക്ക​ല്‍, ഏ​ക​ല​വ്യ​ന്‍ സ്മാ​ര​ക ലൈ​ബ്ര​റി​യി​ല്‍ പി.​എ​സ്.​സി പ​ഠ​ന​ത്തി​നാ​യി മു​ക​ള്‍​നി​ല നി​ര്‍​മാ​ണം, അ​ര്‍​ബ​ന്‍ എ​ഫ്എ​ച്ച്സി ഒ​ന്നാം നി​ല നി​ര്‍​മാ​ണം, അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ന​വീ​ക​ര​ണം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മേ​ശ, ക​സേ​ര, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ക​ട്ടി​ല്‍ വി​ത​ര​ണം, ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി പു​തി​യ കെ​ട്ടി​ട നി​ര്‍​മ്മാ​ണം, മൃ​ഗ സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചു.

പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ന്‍ സാ​ധി​ച്ച​ത് കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

District News

ചേ​ർ​ത്ത​ലയെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ച്ചു

ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​തി​ദാ​രി​ദ്ര്യമു​ക്ത ന​ഗ​ര​സ​ഭ​യാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ പ്ര​ഖ്യാ​പി​ച്ചു. സ​ർ​വേ​യി​ലൂ​ടെ 71 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് അ​തി​ദാ​രി​ദ്ര്യ വി​ഭാ​ഗ​ത്തി​ലാ​യി ക​ണ്ടെ​ത്തി​യ​ത്.


അ​തി​ൽ ഏ​ഴു​ പേ​ര്‍ മ​രി​ച്ച​തി​നാ​ല്‍ 64 പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ അവ​ശ്യരേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന ആ​റു​ പേ​ർ​ക്ക് ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ൾ ന​ൽ​കി.


ത​നി​യെ ഭ​ക്ഷ​ണമുണ്ടാ​ക്കി ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത നാ​ലു​ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​കം ചെ​യ്ത ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ ഉ​റ​പ്പാ​ക്കി. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും മാ​സം‌തോ​റും ഭ​ക്ഷ്യക്കിറ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വ​രു​മാ​നമി​ല്ലാ​തി​രു​ന്ന 20 പേ​ര്‍​ക്ക് കു​ടും​ബ​ശ്രീ​യു​ടെ ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ലോ​ട്ട​റി വി​ല്പ​ന​യും ത​യ്യ​ൽ​ മെ​ഷീ​ൻ, പ​ല​ച​ര​ക്കു​ക​ട മു​ത​ലാ​യ​വ ന​ൽ​കി വ​രു​മാ​നം വ​ർ​ധി​പ്പി​ച്ചു. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ല്കി.


സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​തി​രു​ന്ന നാ​ലു​പേ​ര്‍​ക്കു സ്ഥ​ലം വാ​ങ്ങി ന​ൽ​കി. 19 പേ​ർ​ക്കു ഭ​വ​ന‌നി​ർ​മാ​ണ​ത്തി​ന് ആ​നു​കൂ​ല്യം ന​ൽ​കി. സ്വ​ന്ത​മാ​യി ഭ​വ​നം ഉ​ണ്ടാ​യി​രു​ന്ന 19 പേ​ര്‍​ക്ക് ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കി. അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സാ​മ​ഗ്രി​ക​ളും ഓ​ണ​ത്തി​ന് ഓ​ണക്കോ​ടി​യും ന​ൽ​കി. എ​ല്ലാ മേ​ഖ​ല​യി​ലും അ​തി​ദ​രി​ദ്ര​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യ​തി​ലൂ​ടെ​യാ​ണ് ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​തി​ദ​രി​ദ്ര മു​ക്ത ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്.


ച​ട​ങ്ങി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​യി പ​രി​ശ്ര​മി​ച്ച സീ​നി​യ​ർ ഗ്രേ​ഡ് ജെ​പി​എ​ച്ച്എ​ൻ എ​സ്.​എ​സ്. സീ​ന​യെ ആ​ദ​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.


സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി. ​ര​ഞ്ജി​ത്, ശോ​ഭ ജോ​ഷി, മാ​ധു​രി സാ​ബു, ഏ​ലി​കു​ട്ടി ജോ​ൺ, എ.​എ​സ്. സാ​ബു, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷീ​ജ സ​ന്തോ​ഷ്‌, പ്രൊ​ജ​ക്റ്റ്‌ ഓ​ഫീ​സ​ർ സ്റ്റാ​ലി​ൻ ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up